കഴിഞ്ഞ വര്‍ഷം കുവൈത്തിൽ 1.3 ബില്യണ്‍ ദിനാര്‍ വായ്പ എടുത്തതായി കണക്കുകള്‍.

  • 03/10/2021

കുവൈത്ത് സിറ്റി: 2020ല്‍ കുവൈത്തികള്‍ ഏകദേശം 1.3 ബില്യണ്‍ ദിനാര്‍ വായ്പ എടുത്തതായി കണക്കുകള്‍. ഇന്‍ഡസ്ട്രിയല്‍ ബാങ്ക് ഓഫ് കുവൈത്താണ് കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  വായ്പ 39.7 ബില്യണ്‍ ദിനാറിലെത്തി. 3.5 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2019ല്‍ 38.4 ബില്യണ്‍ ദിനാറായിരുന്നു.

ഇന്‍ഡസ്ട്രിയല്‍ ബാങ്ക് ഓഫ് കുവൈത്തിന്‍റെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കാണ്. 9.22 ബില്യണ്‍ ദിനാറാണ് ഈ മേഖലയ്ക്ക് നല്‍കിയത്. രണ്ടാം സ്ഥാനം വ്യാപാര മേഖലയ്ക്കാണ്. 3.27 ബില്യണ്‍ ദിനാര്‍ ആണ് നല്‍കിയിട്ടുള്ളത്. മൂന്നാം സ്ഥാനം വ്യവസായ മേഖലയ്ക്കും നാലാമത് നിർമ്മാണ, കെട്ടിട മേഖലയുമാണ്.

Related News