കൊവിഡ് സാഹചര്യം കൂടുതല്‍ മെച്ചപ്പെട്ടു; വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടിയേക്കും

  • 07/10/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതല്‍ മെച്ചപ്പെട്ടതായി വിലയിരുത്തല്‍. ഇതോടെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. നിലവില്‍, 10,000 യാത്രക്കാര്‍ എന്ന നിലയിലാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. 

വേനല്‍ക്കാല ആഘോഷത്തിന് ശേഷമുള്ള പൗരന്മാരുടെ തിരിച്ചുവരവും താമസക്കാരുടെ മടങ്ങിവരവ് അനുവദിച്ചും ഉള്‍പ്പെടെ വിമാനത്താവളത്തിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം ലക്ഷ്യമിട്ടത് പോലെ തന്നെ വിജയകരമായി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്.

വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനമായിരുന്നു ആരോഗ്യ മന്ത്രാലയം ഏറ്റവും വലിയ പ്രതിസന്ധിയായി കണ്ടിരുന്നത്. എന്നാല്‍, അത് വിജയകരമായി നടപ്പാക്കിയതോടെയാണ് പ്രവര്‍ത്തനശേഷി കൂട്ടണമെന്നുള്ള ആവശ്യം ഉയര്‍ന്നിട്ടുള്ളത്. പ്രവർത്തനശേഷി കൂട്ടുന്നതോടെ ടിക്കറ്റ്നിരക്കിൽ വലിയ കുറവുണ്ടാകുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

Related News