പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കുമോ? കൂടുതല്‍ പഠനം നടത്താന്‍ ആഭ്യന്തര മന്ത്രാലയം.

  • 07/10/2021

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കുന്നതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ ഷെയ്ഖ് ഫൈസല്‍ നവാഫ് അല്‍ അഹമ്മദ്. അടുത്തിടെ ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ച താമസക്കാരുടെ എണ്ണത്തെക്കുറിച്ചും ട്രാഫിക്ക് സംവിധാനത്തിലെ അതിന്‍റെ സ്വാധീനത്തെ കുറിച്ചുമെല്ലാം പഠിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. താമസക്കാര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് ഒരു നൂനത സംവിധാനം വികസിപ്പിച്ചെടുക്കാനാണ് നിര്‍ദേശം.  

ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജനറല്‍ ട്രാഫിക്ക് വിഭാഗം പ്രതിനിധികളുടെയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് അഫയേഴ്‌സിന്റെ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഫവാസ് അൽ-ഖാലിദ് അൽ സബാഹിന്‍റെയും ട്രാഫിക് ആൻഡ് ലൈസൻസിംഗ് റെഗുലേഷനുകൾക്കായുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ യൂസഫ് അൽ- ഖദ്ദയുടെയും കേണൽ നവാഫ് അഹമ്മദ് അൽ-സബാഹ് കോർണറിന്‍റെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു.

Related News