കൊറോണ റിക്കവറി ഇന്‍ഡക്സ് : ന്യൂസിലാൻഡിനെയും, സ്വിറ്റ്സര്‍ലാന്‍ഡിനെയും പിന്നിലാക്കി കുവൈത്ത്.

  • 07/10/2021

കൊറോണ റിക്കവറി ഇന്‍ഡക്സ് : നോര്‍വെ, ന്യൂസിലന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവരെ പിന്നിലാക്കി കുവൈത്ത്.

കുവൈത്ത് സിറ്റി: നിക്കെയ് കൊവിഡ് 19 റിക്കവവറി ഇന്‍ഡക്സില്‍ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കുവൈത്ത്. 121 രാജ്യങ്ങളുടെ പട്ടികയില്‍ 49-ാം സ്ഥാനത്ത് ആയിരുന്ന കുവൈത്ത് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 26-ാം സ്ഥാനത്ത് എത്തി.

മഹമാരിയെ നേരിടല്‍, വാക്സിനേഷൻ ക്യാമ്പയിനുകള്‍, കൊവിഡ് നിയന്ത്രണങ്ങളിലൂടെ തന്നെ മുന്നോട്ട് പോകാനുള്ള ജനങ്ങളുടെ കഴിവ് തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ വിലയിരുത്തുന്നത്. 60 പോയിന്‍റുകളാണ് കുവൈത്ത് നേടിയത്. 

നോര്‍വെ, ന്യൂസിലന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങി രാജ്യങ്ങളെക്കാള്‍ മികച്ച പ്രവര്‍ത്തനം കുവൈത്ത് കാഴ്ചവെച്ചുവെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. അറബ് രാജ്യങ്ങളില്‍ ബഹറൈന്‍ രണ്ടാം റാങ്ക് സ്വന്തമാക്കി. യുഎഇ നാലാമതും സൗദി അറേബ്യ അഞ്ചാമതുമാണ്. മാള്‍ട്ടയും ചിലിയുമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അതേസമയം ഏറ്റവും മോശം പ്രകടനം നടത്തിയത് ഫിലിപ്പീൻസ്, ലാവോസ്, ഗാബോൺ, വിയറ്റ്നാം, ബാർബഡോസ് എന്നീ രാജ്യങ്ങളാണ്. 

Related News