ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് ദിവാൻ അൽ-അമീരി ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി.

  • 07/10/2021

കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസഡർ  സിബി ജോർജ് കുവൈറ്റ് ദിവാൻ അൽ-അമീരി ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുള്ള അബുൽഹസനുമായി  കൂടിക്കാഴ്ച നടത്തി.  ഉഭയകക്ഷി ബന്ധങ്ങളും അവയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും, പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും , പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related News