ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ്; നിയമം ഭേദഗതി ചെയ്യണമെന്ന് എംപി.

  • 07/10/2021

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് സംബന്ധിച്ചുള്ള നിയമനം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി എംപി രംഗത്ത്. ഡൊമസ്റ്റിക്ക് ലേബര്‍ നിയമ നമ്പര്‍: 68/2015ല്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് എംപി ഒസാമ അല്‍ മെനാവര്‍ ബില്ല് സമര്‍പ്പിച്ചിട്ടുണ്ട്.

ഈ നിയമത്തിന്‍റെ ആര്‍ട്ടിക്കിള്‍ മൂന്നില്‍ ഒരു ഖണ്ഡിക ഒരു എഴുതിച്ചേര്‍ക്കണമെന്നാണ് ആവശ്യം. നേരിട്ടുള്ള കരാറിലൂടെ സ്വന്തം കുടുംബത്തിനായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ താത്പര്യപ്പെടുന്ന പൗരന്മാരെ വിദേശത്ത് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് നേടണമെന്നുള്ള വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് എംപിയുടെ നിര്‍ദേശം. 

വിദേശത്ത് നിന്നുള്ള തൊഴിലാളികളെ നിയമിക്കണമെങ്കിൽ ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്‍റ് ഓഫീസുകളുമായി പൗരന്മാര്‍ കരാര്‍ ഒപ്പിടണമെന്നാണ് വ്യവസ്ഥ. അതിനാല്‍ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഉയർന്ന ചെലവിന് മേല്‍പ്പറഞ്ഞ അവസ്ഥ കാരണമാകുന്നുവെന്നാണ് എംപിയുടെ വിശദീകരണം.

Related News