60 വയസ് കഴിഞ്ഞ പ്രവാസികൾക്ക് വിസ; തീരുമാനം ആസാധുവെന്ന് ഫത്വ കമ്മിറ്റി

  • 07/10/2021

കുവൈത്ത് സിറ്റി : ഹൈസ്കൂൾ ഡിപ്ലോമയും അതിനു താഴെയുമുള്ള 60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നിരോധിക്കാനുള്ള പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ  തീരുമാനം അസാധുവാണെന്ന് ഫത്വ ആൻഡ് ലെജിസ്ലേഷൻ കമ്മിറ്റി വ്യക്തമാക്കി.60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് നിരോധിക്കാനുള്ള തീരുമാനം നിയമപരമായി ശരിയല്ലെന്ന് ഫത്വ ആൻഡ് ലെജിസ്ലേഷൻ വിഭാഗം മേധാവി കൗൺസിലർ സലാ അൽ മസാദ് പ്രസ്താവിച്ചു.

2020 ഓഗസ്റ്റിൽ മാൻപവർ അതോറിറ്റി ഡയറക്ടർ പുറപ്പെടുവിച്ച തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഫത്വ ആൻഡ് ലെജിസ്ലേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.2020 സെപ്റ്റംബറിലാണ് സെക്കന്ററി സ്‌കൂൾ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്.ഇതോടെ  മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി.

Related News