ബോംബ് ഭീഷണി; ജസീറ വിമാനം അടിയന്തരമായി താഴെയിറക്കി

  • 07/10/2021

കുവൈത്ത് സിറ്റി: ബോംബ് ഭീഷണിയെ തുടര്‍ന്ന് കുവൈത്തില്‍ നിന്നുള്ള ജസീറ വിമാനം അടിയന്തരമായി തുര്‍ക്കിയില്‍ താഴെയിറക്കി. യാത്രക്കാരെ അതിവേഗം വിമാനത്തില്‍ നിന്ന് പുറത്തിറക്കി ബോംബ് നിര്‍വീര്യമാക്കുന്ന വിദഗ്ധ സംഘം എത്തി വിമാനത്തിനുള്ളില്‍ പരിശോധന നടത്തി.

ഇതിന് ശേഷം വിമാനത്തിനുള്ളില്‍ ബോംബ് വച്ചതായ ഭീഷണി വ്യാജമാണെന്ന് എയര്‍ലൈന്‍ ഔദ്യോഗികമായി അറിയിച്ചു. എയര്‍ ബസ് എ 320, നമ്പര്‍ ജെ -9313 വിമാനത്തിലാണ് ബോംബ് വച്ചിട്ടുള്ളതായി യാത്രക്കിടെ ഭീഷണി വന്നത്.

വിമാനത്താവളത്തില്‍ ഉടനടി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി വിമാനം താഴെയിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 51 യാത്രക്കാരുടെയും ലഗേജുകള്‍ ഉള്‍പ്പെടെ അധികൃതര്‍ പരിശോധിച്ചു.

Related News