കുവൈത്തിൽ മിഡിൽ സ്കൂൾ വിദ്യാർത്ഥിക്ക് കൊവിസ് ബാധ; 10 ദിവസത്തേക്ക് ക്ലാസ് അടച്ചിടും

  • 08/10/2021

കുവൈത്ത് സിറ്റി: മിഡിൽ സ്കൂളിൽ വിദ്യാർത്ഥികളിൽ ഒരാൾക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ ക്ലാസ് 10 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ വിഭാഗം നിർദേശിച്ചു. ഭയപ്പെടാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും ആരും തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും വിദ്യാഭ്യാസ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി

10 ദിവസം എന്നത് ഒരു നീണ്ട സമയമായതിനാൽ അടച്ചിട്ട ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ആയി ക്ലാസുകൾ എടുക്കാൻ അധ്യാപക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Related News