KNET പേയ്മെൻ്റ് ലിങ്ക് ഫീസ് 40 ശതമാനം കുറച്ചു

  • 08/10/2021

കുവൈത്ത് സിറ്റി: പേയ്മെൻ്റ് ലിങ്ക് ഫീസ് കെ നെറ്റ് കമ്പനി 40 ശതമാനം കുറച്ചതായി ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ഡിജിറ്റൽ പേയ്മെൻ്റുകൾക്കുള്ള ബുദ്ധിമുട്ടുകൾ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ പേയ്മെൻ്റ് ലിങ്ക് ഫീസ് 50 ഫിൽസ് ആയിരുന്നു. ഇത് സിംഗിൾ പേയ്മെൻ്റിനാണ് ഈടാക്കിയിരുന്നത്. ഡിജിറ്റൽ പേയ്മെൻ്റുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 30 ഫിൽസ് ആയിട്ടാണ് ഈ നിരക്ക് കുറച്ചിട്ടുള്ളത്.

Related News