ഇലക്ട്രോണിക് ഫണ്ട് ഡിസ്ക്ലോസർ സംവിധാനം ഏർപ്പെടുത്തി കുവൈറ്റ് കസ്റ്റംസ്

  • 08/10/2021

കുവൈത്ത് സിറ്റി:   ഇലക്ട്രോണിക് ഫണ്ട് ഡിസ്ക്ലോസർ സംവിധാനം ഏർപ്പെടുത്തി കസ്റ്റംസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫിനാൻസിംഗ്, എന്നിവ സംബന്ധിച്ച 2013-ലെ 106-ആം നിയമം അനുസരിച്ച്,   കുവൈത്തിലെ വിവിധ തുറമുഖങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കുകയും പുറത്ത് പോവുകയും ചെയ്യുന്ന ആൾ കുവൈത്തിന് അകത്തോ പുറത്തോ കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്ന കറൻസികളുടെയും സാമ്പത്തിക ഇടപാടുകളുടെയും  വിശദാംശങ്ങൾ ആപ്ലിക്കേഷൻ്റെ തുടക്കത്തിൽ തന്നെ കസ്റ്റംസിനോട് വ്യക്തമാക്കണം.  

ഈ വ്യക്തി പോസ്റ്റൽ സർവീസിലോ ഷിപ്പിങ് സർവീസിലോ 3000 കുവൈത്ത് ദിനാറോ അതിന് തത്തുല്യമായ മറ്റേതെങ്കിലും കറൻസിയോ കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് ഇത് ബാധകമാകുക.

Related News