രോഗിക്ക് നൽകിയ കേക്കിനുള്ളിൽ സ്പ്രിങ്; അന്യോഷണത്തിനുത്തരവിട്ട് മന്ത്രാലയം.

  • 11/10/2021

കുവൈറ്റ് സിറ്റി:   ഹുസൈൻ മക്കി ജുമാ ഹോസ്പിറ്റൽ  രോഗിക്ക് നൽകിയ പേസ്ട്രി കേക്കിനുള്ളിൽ 'സ്പ്രിംഗ്' കഷണം കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ അന്യോഷണത്തിനുത്തരവിട്ടു.  ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഒരു കാറ്ററിംഗ് കമ്പനിക്കെതിരെ അഡ്മിനിസ്ട്രേഷൻ ശിക്ഷാനടപടികൾ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും വസ്തുത പരിശോധിച്ച ശേഷം ആശുപത്രി ഭരണകൂടം ഇതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും , ഇത്തരം അശ്രദ്ധ സഹിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് അധികൃതർ. 

Related News