ഖത്തർ പെട്രോളിയം ഇനിമുതൽ 'ഖത്തർ എനർജി'

  • 11/10/2021


ദോഹ : ഖത്തർ പെട്രോളിയം ഇനിമുതൽ 'ഖത്തർ എനർജി' എന്ന പേരിലാവും അറിയപ്പെടുകയെന്ന് അധികൃതർ വ്യക്തമാക്കി. ഊർജവകുപ്പ് മന്ത്രി സാദ് ശെറിദ അൽ ഖാബിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

പേരിനൊപ്പം, സ്ഥാപനത്തിന്റെ ലോഗോയിലും, സ്ലോഗനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. "നിങ്ങളുടെ ഊർജപരിവർത്തന പങ്കാളി" എന്നതാണ് കമ്പനിയുടെ പുതിയ സ്ലോഗൻ. ഇവയ്ക്കൊപ്പം ഔദ്യോഗിക ട്വിറ്റർ ഹാന്റിലിനും മാറ്റങ്ങളുണ്ട്. @qatar_energy എന്നതാവും ഇനി ട്വിറ്ററിലെ മേൽവിലാസം.

Related News