കിഫ്ബിക്കെതിരായ സി.എ.ജി പരാമർശം; നിയമസഭ നേരത്തെ തന്നെ തളളിയതാണ്; ധനമന്ത്രി

  • 12/11/2021

കിഫ്ബിക്കെതിരായ സി.എ.ജി പരാമർശം നിയമസഭ നേരത്തെ തന്നെ തളളിയതാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പുതിയ പരാമർശത്തിൽ വീണ്ടും നടപടി വേണമെന്ന് തോന്നുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. സി.എ.ജി മുൻനിലപാട് ആവർത്തിക്കുന്നത് അസാധാരണം

സി.എ.ജി നിലപാടിൽ രാഷ്ട്രീയമുണ്ടോ എന്ന് പറയാനില്ല. ഒരിക്കൽ തളളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടെന്ന് ആർക്കും ഊഹിക്കാം. കിഫ്ബിയിൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് വേണം എന്ന നിർദേശം നിയമസഭാ തീരുമാനത്തിന് വിരുദ്ധം. നിയമം അനുസരിച്ചാണ് കിഫ്ബി പ്രവർത്തനമെന്നും ധനമന്ത്രി പറഞ്ഞു.


Related News