കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് 22ലേക്കു മാറ്റി

  • 13/11/2021

ന്യൂഡൽഹി∙ മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഈ മാസം 22 ലേക്കു മാറ്റി. തമിഴ്നാടിന്റെ സത്യവാങ്മൂലം വിലയിരുത്താൻ സമയം വേണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണു കോടതിയുടെ തീരുമാനം.

വെള്ളിയാഴ്ചയാണ് മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ സത്യവാങ്മൂലത്തിനു മറുപടിയായി തമിഴ്നാട് സത്യവാങ്മൂലം നൽകിയത്. ആ സത്യവാങ്മൂലത്തിന്റെ പകർപ്പ് ശനിയാഴ്ച രാവിലെ മാത്രമാണു കേരളത്തിന്റെ അഭിഭാഷകനു ലഭിച്ചത്. അതുകൊണ്ടു തന്നെ എന്തു മറുപടി നൽകണമെന്ന കാര്യത്തിൽ നിര്‍ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നു കേരളത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

എന്നാൽ തിങ്കളാഴ്ച തമിഴ്നാടിന്റെ അഭിഭാഷകൻ ചില അസൗകര്യങ്ങൾ ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് 22ന് തിങ്കളാഴ്ച കേസ് പരിഗണിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. തമിഴ്നാട് ഇപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ കേരളത്തിനെതിരെ ചില ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മരംമുറി വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളും തമിഴ്നാട് ഉന്നയിച്ചിട്ടുണ്ട്.

Related News