മഴ: ശബരിമലയിൽ അടുത്ത 4 ദിവസം നിയന്ത്രണം; സ്പോട് ബുക്കിങ് ഒഴിവാക്കും

  • 14/11/2021

തിരുവനന്തപുരം∙ മഴ കനത്തതിനെ തുടർന്ന് ശബരിമലയിൽ അടുത്ത നാല് ദിവസം നിയന്ത്രണം. സ്പോട് ബുക്കിങ് ഒഴിവാക്കും.  വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കു തീയതി നീട്ടി നൽകും. മുഖ്യമന്ത്രി ഉൾപ്പെട്ട അവലോകന യോഗത്തിലാണു തീരുമാനം. മണ്ഡല– മകരവിളക്ക് തീർഥാടനത്തിനായി തിങ്കളാഴ്ചയാണ് നട തുറക്കുക.
നട തുറക്കുമ്പോൾ കൂടുതൽ തീർഥാടകർ പ്രവേശിക്കുന്നത് ഇപ്പോഴത്തെ അവസ്ഥയിൽ  പ്രയാസം സൃഷ്ടിക്കും. മഴ ശക്തമായതിനാൽ നദിയിൽ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിന്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും മറ്റും  ലഭ്യതയിൽ കുറവു വരും.

അതിനാലാണ് അടുത്ത 3–4 ദിവസങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ അവലോകന യോഗത്തിൽ തീരുമാനിച്ചത്. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാസ്നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. സ്പോട് ബുക്കിങ് നിർത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. 

Related News