പച്ചക്കറിവില കുതിക്കുന്നു; അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തിക്കും

  • 25/11/2021

കൽപറ്റ ∙ പച്ചക്കറി വില ദിനംപ്രതി ഉയരുന്നു. മലയാളിയുടെ ഇഷ്ട പച്ചക്കറികൾക്ക് രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയായി. ഇന്നലെ കൽപറ്റയിൽ തക്കാളിക്ക് ചില്ലറ വിൽപന കിലോയ്ക്ക് 100 രൂപയിലെത്തി. ഏറ്റവും കൂടുതൽ വില ഉയർന്നത് തക്കാളിക്കും മുരിങ്ങക്കായയ്ക്കുമാണ്. പച്ചക്കറികൾക്കുണ്ടായ വിലക്കയറ്റം കുടുംബ ബജറ്റിനെ താളം തെറ്റിക്കും. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ശക്തമായ മഴ പച്ചക്കറി കൃഷിയെ ബാധിച്ചു.

മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ വിളവെടുക്കാൻ സാധിക്കാത്തതും കൃഷി നശിക്കാനും കാരണമായതായി വ്യാപാരികൾ പറയുന്നു. കൂടാതെ ഉയർന്ന ഇന്ധന വിലയും പച്ചക്കറി വില ഉയരാൻ കാരണമായിട്ടുണ്ട്. 2 ആഴ്ച മുൻപ് വരെ തക്കാളിക്ക് 50 രൂപയായിരുന്നു വില. 5 ദിവസം മുൻപു 120 രൂപയായിരുന്ന മുരിങ്ങ കായ ഇന്നലെ 180 രൂപയായി. 50–60 രൂപയുണ്ടായിരുന്ന കാപ്സിക്കത്തിനു 120 രൂപയായി വില.

Related News