കേരളം വ്യവസായ സൗഹൃദമാക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍

  • 16/12/2021

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂര്‍ എം.പി.  കേരള വികസനത്തിനുള്ള തടസം മാറ്റി വ്യവസായ സൗഹൃദമാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും തിരുവനന്തപുരത്തെ ലുലു മാള്‍ ഉദ്ഘാടന ചടങ്ങില്‍ തരൂര്‍ പറഞ്ഞു. 

വ്യവസായങ്ങളെ ധൈര്യപൂര്‍വം അദ്ദേഹം സ്വീകരിക്കുകയാണ്. താനും വികസനത്തിനു വേണ്ടി നില്‍ക്കുന്ന വ്യക്തിയാണെന്നും തരൂര്‍ പറഞ്ഞു. കെ റെയില്‍ വിഷയം കൃത്യമായി പഠിക്കാനും ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ ഒരു ഫോറം രൂപീകരിക്കണമെന്നും ശശി തരൂര്‍ പറയുന്നു.

Related News