മയക്കുമരുന്നുമായി സിനിമാ നടന്‍ അറസ്റ്റില്‍

  • 16/12/2021

കല്‍പ്പറ്റ: വയനാട്, വൈത്തിരിയില്‍ മയക്കുമരുന്നുമായി സിനിമ-സീരിയല്‍ നടന്‍ അറസ്റ്റില്‍. എറണാകുളം കടമക്കുടി, മൂലമ്പള്ളി സ്വദേശി പി.ജെ. ഡെന്‍സണെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. 

ഇയാളില്‍ നിന്ന് 0.14 ഗ്രാം എല്‍എസ്.ഡി സ്റ്റാമ്പുകളാണ് കണ്ടെടുത്തത്. വൈത്തിരിയിലെ ഒരു ഹോം സ്‌റ്റേയില്‍ താമസിക്കുകയായിരുന്നു ഡെന്‍സണ്‍. അവിടെ നടത്തിയ പരിശോധനയിലാണ് വൈത്തിരി പോലീസ് ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. 40000 രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 'ആക്ഷന്‍ ഹീറോ ബിജു' എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഡെന്‍സണ്‍. 

Related News