യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കം മൂന്നു പേര്‍ക്കെതിരെ കുറ്റപത്രം

  • 16/12/2021

തിരുവനന്തപുരം: യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പോലീസാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലൂടെ സ്‌ത്രീകൾക്കെതിരെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്‌ത വിജയ്.പി.നായരെ ഭാഗ്യലക്ഷ്മിയും കൂട്ടരും മര്‍ദിച്ചു. സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഈ ദൃശ്യം പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.  

ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവരാണ് കേസിലെ 3 പ്രതികൾ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 294(ബി),323,452,506(1),34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മൂന്ന് പ്രതികളും ഈ മാസം 22 ന് കോടതിയിൽ ഹാജരാകണം. 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Related News