മോഷ്ടിച്ച സ്കൂട്ടറുമായി പോകവെ പെട്രോള്‍ തീര്‍ന്നു; യുവാവ് പൊലീസ് പിടിയില്‍

  • 16/12/2021

കൊച്ചി:  കൊച്ചി അമ്പലമേട്ടില്‍ നിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. അമ്പലമേട് കേബിൾ നെറ്റ് വർക്ക് ഓഫീസിന് മുന്നിൽ നിന്നും സ്കൂട്ടർ  മോഷ്ടിച്ച് കടന്ന പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പെട്രോളടിക്കാൻ കാശില്ലാതെ നടുറോഡിൽ സ്കൂട്ടറുമായി കുടുങ്ങിപ്പോയതോടെയാണ് പ്രതി പൊലീസുകാരുടെ പിടിയിലായത്. വഴിയിൽ പെട്രോളടിക്കാൻ പൈസയില്ലാതെ നിന്ന ചോറ്റാനിക്കര സ്വദേശി ജോബിയെ കണ്ട നാട്ടുകാർക്കാണ് സംശയം തോന്നിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച മോഷണ ദൃശ്യത്തിലെ ചെറുപ്പക്കാരനാണോയെന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോൾ ജോബി കുറ്റം സമ്മതിച്ചു. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related News