കേരളത്തില്‍ പി.ജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

  • 16/12/2021

തിരുവനന്തപുരം: കേരളത്തില്‍ പി.ജി ഡോക്ടര്‍മാര്‍ 16 ദിവസമായി നടത്തിവരുന്ന സമരം പിന്‍വലിച്ചു. വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് കെ.എം.പി.ജി.എ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഡ്യൂട്ടിയില്‍ കയറുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സ്‌റ്റൈപ്പന്‍ഡ് വര്‍ധന, അലവന്‍സുകള്‍ എന്നിവ വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ സമരം ഭാഗികമായി അവസാനിപ്പിക്കുകയും അത്യാഹിത വിഭാഗത്തിലും ലേബര്‍ റൂമിലും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

Related News