പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയില്‍

  • 17/12/2021

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ രണ്ടാം പ്രതി 16 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. ചെറുവത്തൂര്‍ സ്വദേശി രാകേഷ് ആണ് അറസ്റ്റിലായത്. 

2005ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ടു കൗമാരക്കാരികളെ പ്രേമം നടിച്ചു വീട്ടുകാരറിയാതെ മൈസൂരിലേക്കു തട്ടിക്കൊണ്ടുപോവുകയും വിവിധയിടങ്ങളില്‍ നിന്നും ലൈംഗീകചൂഷണത്തിനിരയാക്കി ആഭരണങ്ങള്‍ കവര്‍ന്നതിനു ശേഷം വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

കേസില്‍ കൂട്ടാളിയോടൊപ്പം രാകേഷ് അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയതിനു ശേഷം മുങ്ങുകയായിരുന്നു. 16വര്‍ഷത്തിനു ശേഷമാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

ഇയാളെ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് ചെറുവത്തൂരിലെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.

Related News