അച്ചടക്കം അറിയില്ലെങ്കില്‍ പഠിപ്പിക്കും; തരൂരിനെതിരേ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

  • 17/12/2021

തിരുവനന്തപുരം: ലുലു മാള്‍ ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ച ശശി തരൂര്‍ എം.പിക്കെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 

ഹൈക്കമാന്‍ഡ് തരൂരിനെ പാര്‍ട്ടി അച്ചടക്കം പഠിപ്പിക്കണം, അല്ലാതെ അദ്ദേഹവുമായി മുന്നോട്ടുപോകാനാവില്ല. തരൂരിന്റെ നീക്കം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും വിഷയത്തില്‍ ഹൈക്കമാന്‍ഡ് എത്രയും വേഗം ഇടപെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സില്‍വര്‍ ലൈന്‍ ജനോപകാരപ്രദമല്ലെന്ന് കൊച്ചുകുഞ്ഞിന് പോലുമറിയാം. തരൂരിന്റേത് സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഡതന്ത്രം. കഴിഞ്ഞ തവണ തരൂരിനെ ജയിപ്പിക്കാന്‍ താനുള്‍പ്പടെ ഒരുപാടുപേര്‍ ഉറക്കമളച്ചതാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

കെ.പി.സി.സി നിര്‍വാഹക സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഈ യോഗത്തില്‍ തരൂരിന്റെ നിലപാടുകളും ചര്‍ച്ചയാവും.

Related News