യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

  • 17/12/2021

കോഴിക്കോട്: യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെ ഇന്ന് രാവിലെ 10നാണ് ആക്രമണമുണ്ടായത്. 

യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റില്‍ വച്ചാണ് യുവാവ് തീ കൊളുത്തിയത്. തുടര്‍ന്ന് ഇയാള്‍ സ്വയം തീകൊളുത്തുകയും ചെയ്തു.

തിക്കോടി സ്വദേശിയായ നന്ദുവാണ് കൃഷ്ണപ്രിയയെ ആക്രമിച്ചതെന്നാണ് വിവരം. കൃഷ്ണപ്രിയയുടെ അയല്‍വാസിയാണ് ഇയാള്‍. ഇരുവരും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിശമന സേനയും പോലീസും സ്ഥലത്തിയിരുന്നു.

Related News