കേരളത്തില്‍ 21 മുതല്‍ സ്വകാര്യ ബസ് സമരം

  • 17/12/2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഈമാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി
ഭാരവാഹികള്‍ അറിയിച്ചു. 

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചില്ല. ചര്‍ച്ച നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. അതിനിടെ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഒരുവിഭാഗം ബസുടമകള്‍ അറിയിച്ചു.

Related News