ഒമിക്രോണ്‍ കൂടുന്നു; കേരളത്തില്‍ രണ്ടുപേര്‍ക്കു കൂടി

  • 17/12/2021

തിരുവനന്തപുരം: ലോകത്തുടനീളം പടരുകയാണ് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍. കേരളത്തില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.എ.ഇ.യില്‍ നിന്നും എറണാകുളത്തെത്തിയ ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഡിസംബര്‍ എട്ടിന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. യു.എ.ഇയെ ഹൈ റിസ്‌ക് രാജ്യത്തിലുള്‍പ്പെടുത്താത്തതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുകയായിരുന്നു. അതില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഇരുവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Related News