കെ റെയില്‍ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും: കോടിയേരി

  • 18/12/2021

ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് മുന്നണിയില്‍ എതിരഭിപ്രായമില്ലെന്നും ഇത്  നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

ഇത് സംബന്ധിച്ച സംശയങ്ങളും ആശങ്കകളും നീക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ പദ്ധതിക്ക് എതിരല്ലെന്ന് കാനം രാജേന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. 

അധികാരം നഷ്ടമായതിന്റെ വെപ്രാളമാണ് ലീഗിന് .വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് കോടിയേരി പറഞ്ഞു.

Related News