ആലപ്പുഴയിലെ ബി.ജെ.പി നേതാവിന്റെ കൊലപാതകം:11 എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിൽ

  • 19/12/2021

ആലപ്പുഴ: ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ എസ്.ഡി.പി.ഐ, ബി.ജെ.പി സംസ്ഥാന നേതാക്കള്‍ കൊലപ്പെട്ടതിന് പിന്നാലെ ജില്ലയില്‍ പോലീസിന്റെ വ്യാപക പരിശോധന. 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലുള്ളതായാണ് സൂചന. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു എസ്.ഡി.പി.ഐ ആംബുലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു. നാലുപേരെ കസ്റ്റഡിയിലെടുത്തത് ആംബുലന്‍സില്‍നിന്നാണ്. 

സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി ഭാഗങ്ങളിലുള്ളവരാണ്. കൊലപാതകം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

Related News