ആലപ്പുഴയിലെ കൊലപാതകങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും: ഡി.ജി.പി

  • 19/12/2021

തിരുവനന്തപുരം: ആലപ്പുഴയില്‍ എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും നേതാക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ട സംഭവം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്്. ഉന്നതപോലീസ് ഓഫീസര്‍മാര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. ജില്ലയില്‍ കൂടുതല്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 

സംഭവങ്ങളില്‍ ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു. ആദ്യത്തെ കൊലപാതകത്തിന് ശേഷം പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു.എന്നാല്‍ രണ്ടാമത്തെ കൊലപാതകം തടയാനായില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇരു സംഘടനകളിലേയും നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകും.

Related News