പി.ടി തോമസ് അന്തരിച്ചു

  • 22/12/2021

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് (70) അന്തരിച്ചു. അർബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലിരിക്കെ വെല്ലൂരിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 

കെ.പി.സി.സി വർക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തിൽനിന്ന് രണ്ട് തവണ എം.എൽ.എയായി. ഇടുക്കി എം.പിയും ആയിരുന്നു.  ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ശ്രദ്ധേയമായിരുന്നു.

Related News