സഹകരണ ബേങ്ക്: റിസര്‍വ് ബേങ്ക് ഉത്തരവിനെതിരെ മന്ത്രി വാസവന്‍

  • 22/12/2021

തിരുവനന്തപുരം: റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാന സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ആര്‍.ബി.ഐ ഉത്തരവ് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ആര്‍.ബി.ഐ ആരുടെയും ചട്ടുകമായി പ്രവര്‍ത്തിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലപാടിനെതിരെ സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡി.എഫും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 

ബാങ്കെന്ന നിര്‍വചനത്തില്‍ സര്‍വീസ് കോ ഓപറേറ്റീവ് ബേങ്കുകളെ ഉള്‍പ്പെടുത്തേണ്ടതില്ല. സഹകരണം സംസ്ഥാന വിഷയമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍.ബി.ഐ ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ആര്‍.ബി.ഐ നിലപാട്  പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് സ്‌കീമില്‍ നിന്ന് ഒരു രൂപ പോലും നിക്ഷേപകന് ആര്‍.ബി.ഐ നല്‍കിയിട്ടില്ല. സഹായം ചെയ്യാത്ത ആര്‍.ബി.ഐ ഇക്കാര്യം എടുത്ത് പറയുന്നത് എന്തിനെന്നും മന്ത്രി ചോദിച്ചു.

Related News