പിങ്ക് പോലീസ് വിചാരണ: സര്‍ക്കാര്‍ 1.5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

  • 22/12/2021

കൊച്ചി: പിങ്ക് പൊലീസ് പെണ്‍കുട്ടിയെ അപമാനിച്ച കേസില്‍ ഒന്നര ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി. സംഭവത്തില്‍ സര്‍ക്കാര്‍ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി നടപടി. കോടതി ചിലവായി 25,000 രൂപ കെട്ടിവയ്ക്കുകയും വേണം.

ഇതിനുപുറമെ പോലീസുകാരിക്കെതിരേ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം. പൊതുജനങ്ങളോട് പെരുമാറാന്‍ പോലീസുകാരിക്ക് പരിശീലനം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

പെണ്‍കുട്ടിയുടെ മൗലികാവകാശം ഹനിക്കപ്പെട്ടിരുന്നില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. 

പോലീസുകാരി മോശമായി സംസാരിച്ചില്ലെന്ന് തെളിയിക്കാന്‍ നാല് സാക്ഷിമൊഴികളും സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളിയാണ് ഉത്തരവിട്ടത്.

Related News