കേരളത്തില്‍ 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍: ആകെ 24 പേര്‍ക്ക്

  • 22/12/2021

തിരുവനന്തപുരം: ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതര്‍ ദിവസവും വര്‍ധിക്കുന്നു. കേരളത്തിലും പുതുതായി 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര്‍ (18), (47), ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍ നിന്നുമെത്തിയ യുവതി (44), അയര്‍ലാന്‍ഡില്‍ നിന്നുമെത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ ആകെ 24 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ വ്യാപിക്കുന്നതിനാല്‍ ജാഗ്രതയോടെയാണ് കേന്ദ്രം നല്‍സ്ഥിതി നോക്കിക്കാണുന്നത്.

Related News