ഒറ്റക്കെയ്യില്‍ ഡ്രൈവറുടെ അഭ്യാസം; 'കൈവിട്ട കളിക്ക്' എട്ടിന്‍റെ പണി കൊടുത്ത് വീട്ടമ്മ

  • 22/12/2021

തൃശൂ‍ർ: തൃശൂർ-പാലക്കാട് റൂട്ടിൽ ഒറ്റക്കെ കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ  അഭ്യാസം ക്യാമറയിലാക്കി അധികൃതരെ അറിയിച്ച് വീട്ടമ്മ. ബസ് ഓടിക്കുന്നതിനിടെ ഏറെ സമയവും മൊബൈലിൽ ചാറ്റിംഗ് നടത്തിയതോടെയാണ് വീട്ടമ്മ ഇത് മൊബൈലിൽ പകർത്തിയത്. ദേശീയ പാതയിൽ വളരെ വേഗത്തിൽ ബസ് ഓടിക്കുമ്പോഴായിരുന്നു തിരക്കിട്ടുള്ള ചാറ്റിങ്.

ഡ്രൈവറുടെ അഭ്യാസം തൊട്ട് പിന്നിലെ സീറ്റിലെ യാത്രികയായിരുന്ന വീട്ടമ്മ മൊബൈലിൽ പകര്‍ത്തി യുവജന ക്ഷേമ ബോര്‍ഡ് അംഗം ഷെനിൻ എംപിക്ക് കൈമാറുകയായിരുന്നു. ദൃശ്യങ്ങളടക്കം നൽകി ഇദ്ദേഹം മോട്ടോർ വാഹന വകുപ്പിന് പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. തൃശ്ശൂരിൽ നിന്നും പാലക്കാട്ടേക്ക് വരുകയായിരുന്ന ശരണമയപ്പ ബസിന്റെ ഡ്രൈവറാണ് സാഹസികമായി ബസ് ഓടിച്ചത്. ബസ് പിടിച്ചെടുക്കാനും ഡ്രൈവറുടെ ലൈസൻസ് റദ്ദുചെയ്യാനും തീരുമാനിച്ചു. 

 

Related News