കാണാതായ യുവാവിന്റെ ജഡം അഴുകിയ നിലയിൽ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി

  • 22/12/2021

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ണൂരിലെ കെട്ടിടത്തിൽ ജീര്‍ണ്ണിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ രാമന്തളി സ്വദേശി അരുൺ ബാബു (35 ) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Related News