എസ്.ഡി.പി.ഐ പിന്തുണ; ഈരാറ്റുപേട്ട സി.പി.എമ്മിൽ നടപടി

  • 23/12/2021

കോട്ടയം: എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ചതിൽ ഈരാറ്റുപേട്ട സി.പി.എമ്മിൽ നടപടി.

അവിശ്വാസ  പ്രമേയത്തില്‍ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ച സംഭവത്തിലാണ് ഈരാറ്റുപേട്ടയില്‍ ലോക്കൽ സെക്രട്ടറി കെ.എം ബഷീറിനെയും ഏരിയ കമ്മിറ്റി അംഗം എം.എച്ച് ഷനീറിനേയും തരംതാഴ്ത്തിയത്. 

പിന്തുണച്ച സംഭവം എസ്.ഡി.പി.ഐ സി.പി.എം ബന്ധമെന്ന ആരോപണം ഉയരുന്നതിനും കാരണമായി എന്നും ആക്ഷേപമുണ്ട്.

അതേസമയം, ഫോൺവിളി വിവാദത്തില്‍ ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി അംഗമായ ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ അനസ് പാറയിലിനെ മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തു.

 വർഗീയ പരാമർശം അടങ്ങുന്ന ഫോൺവിളി വിവാദമാണ് അനസിനെതിരായ നടപടിക്ക് കാരണം. നടപടിക്ക് ജില്ലാ സെക്രട്ടറിയേറ്റ്അം
 ഗീകാരം നല്‍കി.

Related News