ഇരട്ട കൊലപാതകം: പ്രതികൾ കേരളം വിട്ടു- വിജയ് സാഖറെ

  • 23/12/2021

ആലപ്പുഴ: ഇരട്ട കൊലപാതകത്തിൽ ഉന്നത ഉദ്യോഗസ്ഥർ കേസന്വേഷണം ഏറ്റെടുത്തിട്ടും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ ഇതുവരെയും പിടികൂടാനായില്ല.

 അതേസമയം ഒ. ബി. സി മോർച്ച നേതാവ്  നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കോലപ്പെടുത്തിയ കേസിലെ പ്രതികൾ കേരളം വിട്ടതായി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞു.

 മൊബൈൽഫോൺ ഒഴിവാക്കിയാണ് പ്രതികളുടെ സഞ്ചാരമെന്നും  പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലയിൽ നടന്ന രണ്ടു വധകേസുകളുടെയും പ്രതികളെ തിരിച്ചറിഞ്ഞതായും 
ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ് പ്രഥമപരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News