കെ.എസ്.ആർ.ടി.സി പെന്‍ഷന്‍കാര്‍ക്കായി 146 കോടി നല്‍കും

  • 23/12/2021

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമായി 146 കോടി രൂപ നല്‍കാന്‍ ധന വകുപ്പിന്റെ തീരുമാനം.

സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്താണ് സര്‍ക്കര്‍ ഈ തുക നല്‍കുക. ഇതിന് പുറമെ കെ.എസ്.ആര്‍.ടി.സിയ്ക്ക് മുന്‍പ് നല്‍കിയതു കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

പെന്‍ഷന്‍ മുടങ്ങുന്നതില്‍ ഈമാസം 19 മുതല്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് ധനവകുപ്പിന്റെ തീരുമാനം.

Related News