കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ചിന്ത മാറിയെന്ന് മുഖ്യമന്ത്രി

  • 24/12/2021

തിരുവനന്തപുരം: വികസനത്തെ എതിര്‍ക്കുന്നതില്‍ കാര്യമില്ലെന്നും ഇത് കാര്യകാരണ സഹിതം ബോധ്യപ്പെടുത്തുകയും അടുത്ത തലമുറയ്ക്കും ഒഴിച്ചു കൂടാനാവാത്തതാണ് പദ്ധതികളെന്ന് വിശദീകരിക്കുകയും ചെയ്താല്‍ എതിര്‍ത്തവര്‍ തന്നെ അനുകൂലിക്കുമെന്ന് മുഖ്യമന്ത്രി.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഉദ്ഘാടനം ഐ. എം. ജി ബാര്‍ട്ടണ്‍ഹില്‍ കാമ്പസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍, കൊച്ചി ഇടമണ്‍ പവര്‍ ഹൈവേ തുടങ്ങിയ പദ്ധതികളെല്ലാം ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു. കേരളത്തില്‍ ഏതു പുതിയ കാര്യം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും ചിലര്‍ എതിര്‍ക്കാന്‍ തയ്യാറായി വരും. ഇത്തരം പദ്ധതികളുടെ ഗുണം അനുകൂലിക്കുന്നവര്‍ക്കു മാത്രമല്ല, എതിര്‍ക്കുന്നവര്‍ക്കും ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ദേശീയ കാഴ്ചപ്പാടോടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിരവേറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News