പി.വി അന്‍വറിന് തിരിച്ചടി: മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

  • 24/12/2021

കൊച്ചി: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.ഏറ്റെടുക്കാന്‍ സാവകാശം തേടി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. 

ഭൂപരിധി ലംഘിച്ച് അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമിയാണ് ഏറ്റെടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ജനുവരി നാലിന് കേസ് പരിഗണിക്കുന്നതിനു മുന്‍പേ നടപടി പൂര്‍ത്തിയാക്കണമെന്നും ജസ്റ്റീസ് രാജ വിജയരാഘവന്‍ ഉത്തരവിട്ടു.

ആറുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി.

Related News