കേരളത്തിലെ കൊവിഡ് കേസുകളില്‍ ആശങ്കയറിയിച്ച് കേന്ദ്രം

  • 24/12/2021

ന്യൂഡെല്‍ഹി: മറ്റു സംസ്ഥാനങ്ങളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വളരെകുറയുമ്പോഴും കേരളത്തില്‍ കുറയാതെ തുടരുകയാണ്.  കൊവിഡ് കൂടുന്നതില്‍ ഇപ്പോള്‍ വീണ്ടും ആശങ്കയറിയിച്ചിരിക്കയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് കേസുകള്‍ കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചു. 

കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.1 ആണ് ഇത് ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചു. ഇന്ത്യയില്‍ 20 ജില്ലകളെടുത്താല്‍ അതില്‍ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടി.പി.ആര്‍ നിരക്ക്. ഇതില്‍ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ്  5 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ ഇപ്പോഴുമുള്ളത്.

നിലവില്‍ വാക്‌സിന്‍ കൂടുതല്‍ നല്‍കിയ സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെങ്കിലും രോഗവ്യാപനം തടയാന്‍ ഇതുമാത്രം പോര. സംസ്ഥാനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. രോഗവ്യാപനം തടയാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സംസ്ഥാനങ്ങള്‍ ഇതുറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

Related News