കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികളുടെ ആക്രമണം; പോലീസ് ജീപ്പ് കത്തിച്ചു

  • 25/12/2021

കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലിസിനെ ആക്രമിച്ചു. മേഖലയില്‍ വലിയ സംഘര്‍ഷമാണ് ഉമ്ടായത്. സംഭവത്തില്‍ ഇന്‍സ്‌പെക്ടറടക്കം അഞ്ച് പോലിസുകാര്‍ക്ക് പരുക്കേറ്റു. ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന് തുടക്കം. 

രാത്രി 12 മണിയോടെ ഇവര്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെ വ്യാപിക്കുകയായിരുന്നു. കിറ്റെക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികളാണ് പോലിസുകാരെ ആക്രമിച്ചത്. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

മദ്യപിച്ച് പരസ്പരം ഉണ്ടായ തര്‍ക്കമാണ് പ്രശ്‌നത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂകയായിരുന്നു.

Related News