പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പുറത്ത്: തരൂരിനെതിരേ സുധാകരന്‍

  • 26/12/2021

കണ്ണൂര്‍: കെ റെയില്‍ വിഷയത്തില്‍ ശശി തരൂരിനെതിരേ കോണ്‍ഗ്രസ് പിടിമുറുക്കുന്നു. വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെ. സുധാകരന്‍ രംഗത്തുവന്നു. പാര്‍ട്ടി നിലപാടിനൊപ്പം നിന്നില്ലെങ്കില്‍ പുറത്തുപോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. 

ശശി തരൂര്‍ പാര്‍ട്ടിയിലെ ഒരാള്‍ മാത്രമാണ്. എല്ലാവര്‍ക്കും അഭിപ്രായം കാണും. പാര്‍ട്ടിക്ക് വിധേയനായാല്‍ അദ്ദേഹം പാര്‍ട്ടിയിലുണ്ടാകും. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ കാണില്ല സുധാകരന്‍ പറഞ്ഞു.

കെ റെയില്‍ വിവാദത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അനുകൂലിച്ച് രംഗത്തുവന്ന തരൂര്‍, മുഖ്യമന്ത്രി പിണറായി വിജയനെ തുടര്‍ച്ചയായി പ്രശംസിച്ചതുമാണ് അമര്‍ഷത്തിന് കാരണം. തരൂരില്‍ നിന്ന് നിലപാട് എഴുതി വാങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.

പാര്‍ട്ടി നിലപാടിനൊപ്പംനില്‍ക്കാതെ വിരുദ്ധമായ നിലപാട് പരസ്യമായി സ്വീകരിച്ചാല്‍ നടപടിയെടുക്കാനാണ് കോണ്‍ഗ്രസ് ആലോചന. ക്രമസമാധാന വിഷയത്തില്‍ പോലീസിനെയും പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Related News