ഒമിക്രോണ്‍: കേരളത്തിൽ തിയേറ്ററുകളിൽ രാത്രികാല നിയന്ത്രണം

  • 28/12/2021

തിരുവനന്തപുരം: ഒമിക്രോൺ പശ്ചാത്തലത്തിൽ കേരളത്തിൽ കൂടുതൽ നിയന്ത്രണം വരുന്നു.

സംസ്ഥാനത്തെ തിയേറ്ററുകളിൽ രാത്രി പ്രദർശനങ്ങൾക്കാണ് ഇപ്പോൾ നിയന്ത്രണം വരുന്നത്.

ഈ മാസം 30 മുതൽ ജനുവരി രണ്ടുവരെയാണ് നിയന്ത്രണം. നിലവിൽ ഈ ദിവസങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ ദിവസങ്ങളിൽ രാത്രി പത്തുമണിക്കു ശേഷം സിനിമ പ്രദർശനത്തിന് അനുമതിയുണ്ടാവില്ല.

രാത്രി പത്തുമണിക്ക് ശേഷം ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.

ഒമിക്രോൺ സംസ്ഥാനത്ത് റിപ്പോർട്ട് സാഹചര്യത്തിൽ തിയേറ്ററുകൾക്ക് പ്രത്യേകമായി നിർദേശം നൽകിയിരുന്നില്ല. കഴിഞ്ഞദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിലും ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല.

Related News