അമ്മയെ ഉപദ്രവിച്ചയാളെ കൊന്ന് ചാക്കിൽ കെട്ടി തള്ളി, വയനാട്ടിൽ പെൺകുട്ടികൾ കീഴടങ്ങി

  • 28/12/2021

കൽപ്പറ്റ: അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച വൃദ്ധനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ കീഴടങ്ങി.   അമ്പലവയലിലാണ് വൃദ്ധന്റെ മൃതദേഹം കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പെൺകുട്ടികളും  പൊലീസിൽ കീഴടങ്ങുകയായിരുന്നു. അമ്പലവയൽ ആയിരംകൊല്ലി സ്വദേശി 68 വയസുകാരൻ മുഹമ്മദിന്റെ മൃതദേഹം ചെവ്വാഴ്ച രാവിലെ പത്തര മണിയോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്. കേസന്വേഷണം നടന്നുവരികയായിരുന്നു.

ഇതിനിടെയാണ്  വൈകിട്ടോടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പത്താം തരത്തിലു,  പതിനൊന്നാം തരത്തിലും പഠിക്കുന്ന വിദ്യാർത്ഥിനികളാണിവർ. കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടക വീട്ടിൽ അമ്മയ്ക്കൊപ്പം  താമസിച്ച് വരികയായിരുന്നു ഇവർ. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാൻ ശ്രമിച്ച സമയം കോടാലി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മരിച്ചെന്ന് കണ്ടെതോടെയാണ് ചാക്കിൽ കെട്ടിൽ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചത്.  

സ്വന്തം ഭാര്യ പുറത്തുപോയ സമയത്തായിരുന്നു മുഹമ്മദ് ഇവരുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇത് തടയാൻ കുട്ടികളും ശ്രമിച്ചു. ഇതോടെ ഉന്തും തള്ളുമുണ്ടാവുകയും. വീട്ടിലുണ്ടായിരുന്ന കോടാലി എടുത്ത് കുട്ടികൾ മുഹമ്മദിന്റെ നേരിടുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ അമ്മയും പൊലീസിന്റെ കസ്റ്റഡിയിലാണ്. പെൺകുട്ടികളെ നാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. 

Related News