മോൻസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസ്: നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു

  • 28/12/2021

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി  മോൻസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളം നീണ്ട  ചോദ്യം ചെയ്യലിൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. മോൻസനുമായുള്ള  സാമ്പത്തിക ഇടപാടുകൾ സംബിന്ധിച്ചായിരുന്നു നടിയെ  ചോദ്യം ചെയ്തത്.

അതേസമയം മോൻസനുമായി സാമ്പത്തിക ഇടപാടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം.  ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോൻസന്റെ പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് ലഭിച്ചതെന്നും നടി പറഞ്ഞു. കൂടുതലൊന്നും അറിയില്ലെന്നു ശ്രുതി പറഞ്ഞു.  പിറന്നാൾ ദിനത്തിൽ മോൻസന്റെ വീട്ടിലെ  നൃത്ത പരിപാടിയിൽ ശ്രുതി പങ്കെടുത്തിരുന്നു. അതേപോലെ മുടികൊഴിച്ചലിന് ശ്രുതി മോൻസനിൽ നിന്ന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ടായിരുന്നു.  

മോൺസനെതിരായ കള്ളപ്പണ കേസിൽ അന്വേഷണം നടക്കുകയാണ്.  ഇത്തരത്തിൽ തട്ടിയ വലിയ തുക സുഹൃത് സംഘത്തിന് ലഭിച്ചുകാണാമെന്ന് ഇഡി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ്  മോൻസനുമായി ശ്രുതി ലക്ഷ്മി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വ്യക്തതയുണ്ടാക്കാൻ താരത്തെ വിളിച്ചുവരുത്തിയത്.

Related News