പുതുവത്സര ദിനത്തില്‍ ഭാര്യ കേക്കെടുത്ത് മുഖത്തെറിഞ്ഞു; ഭാര്യയുടെ അമ്മയുടെ തലയ്ക്ക് അടിച്ച് പ്രതികാരം

  • 02/01/2022

കോഴിക്കോട്: കോഴിക്കോട് ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48)യ്ക്ക് ആണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം ഉണ്ടായത്. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിൻ കേക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ഭാര്യ ഈ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത്. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും. 

Related News