ഐ.എന്‍.എസ്‌. വിക്രാന്ത്‌ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു സന്ദര്‍ശിച്ചു

  • 03/01/2022

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ്‌. വിക്രാന്ത്‌ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു സന്ദര്‍ശിച്ചു. കോവിഡ്‌ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും വിമാനവാഹിനിയുടെ നിര്‍മാണത്തിലെ പുരോഗതിയില്‍ അദ്ദേഹം സംതൃപ്‌തി അറിയിച്ചു. 19,341 കോടി രൂപ ചെലവിലാണു വിമാനവാഹിനി നിര്‍മിക്കുന്നത്‌.


ഓരോ വര്‍ഷവും രണ്ടായിരത്തോളം ഷിപ്പ്‌യാര്‍ഡ്‌ ജീവനക്കാരും, 13,000 പുറം ജീവനക്കാരും വിമാനവാഹിനിയുടെ നിര്‍മാണത്തില്‍ പങ്കെടുക്കുന്നു. ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍, ദക്ഷിണ നാവിക കമാന്‍ഡ്‌ ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌ റിയര്‍ അഡ്‌മിറല്‍ ആന്റണി ജോര്‍ജ്‌, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ലിമിറ്റഡ്‌ സി.എം.ഡി മധു എസ്‌. നായര്‍, നാവികസേനയിലെയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ലിമിറ്റഡിലെയും മറ്റ്‌ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവരും ഉപരാഷ്‌ട്രപതിയെ അനുഗമിച്ചു. നേരത്തെ ഉപരാഷ്‌ട്രപതിയോടുള്ള ആദരസൂചകമായി ഇന്ത്യന്‍ നാവികസേന കപ്പലായ ഗരുഡയില്‍ 100 സേന അംഗങ്ങളുടെ പ്രത്യേക പരേഡ്‌ നടന്നിരുന്നു.

Related News