വാളയാറിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന; 67,000 രൂപക്ക് പുറമേ പച്ചക്കറികളും പഴങ്ങളും കൈക്കൂലി

  • 04/01/2022

പാലക്കാട്: വാളയാറിലെ മോട്ടർ വാഹന വകുപ്പിന്റെ ഇൻ ചെക്‌പോസ്റ്റിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ 67,000 രൂപ പിടികൂടി. ഇതിന് പുറമേ മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായാണ് വിവരം. മത്തൻ, ഓറഞ്ച് തുടങ്ങിയ സാധനങ്ങൾ പതിവായി ഉദ്യോഗസ്ഥർ വാങ്ങുന്നുവെന്നു സൂചനയുണ്ട്. മത്തൻ ഓഫിസിലെത്തിച്ചു നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

വിജിലൻസ് സംഘത്തിന്റെ സാന്നിധ്യം മനസ്സിലാക്കി എഎംവിഐ സമീപത്തെ കാട്ടിലേക്ക് ഓടിക്കയറി. മറ്റൊരു ഉദ്യോഗസ്ഥൻ അടുത്തുള്ള ആശുപത്രിയിൽ അഭയംതേടി. 

Related News